photo
ചേർത്തല ടൗൺ റോട്ടറി ക്ലബ് നിർദ്ധനരായ പാവപ്പെട്ട കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന സ്‌നേഹവീടിന്റെ തറക്കല്ലിടീൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണ്ണർ കെ.ബാബു മോൻ നിർവഹിക്കുന്നു

ചേർത്തല:ചേർത്തല ടൗൺ റോട്ടറി ക്ലബ് നിർദ്ധനരായ പാവപ്പെട്ട കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന മൂന്ന് സ്‌നേഹവീടുകളിൽ ആദ്യത്തെ വീടിന്റെ തറക്കല്ലിടീൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ കെ.ബാബു മോൻ നിർവഹിച്ചു.നഗരസഭ നാലം വാർഡിലെ ബിജിത-അജിത് ദമ്പതികൾക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.കാൻസർ രോഗിയായ ബിജിതയ്ക്ക് നല്ലൊരു വീടില്ലാത്തതിന്റെ ബുദ്ധിമുട്ട് മനസിലാക്കിയ റോട്ടറി അംഗങ്ങൾ വീടൊരുക്കാൻ തയ്യാറാകുകയായിരുന്നു.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മുഖ്യാതിഥിയായി.റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.ജയരാജൻ അദ്ധ്യക്ഷനായി.വാർഡ് കൗൺസിലർ ബി.ഫൈസൽ,അസിസ്​റ്റന്റ് ഗവർണർ ഡോ.ഷൈലമ്മ,തങ്കച്ചൻ കടവൻ,സന്തോഷ് കുമാർ,ജോസഫ് കുര്യൻ,വിഷ്ണുകുമാർ എന്നിവർ സംസാരിച്ചു.അബ്ദുൾ ബഷീർ സ്വാഗതവും അഡ്വ.കെ.ബി.ഹർഷകുമാർ നന്ദിയും പറഞ്ഞു.