f
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു

ചാരുംമൂട് :ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് കണ്ണനാകുഴി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പെനാൽറ്റി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കേരള സ്‌പോർട്സ് കൗൺസിൽ പ്ലെയർ . ആർ. എസ്.ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ നിർവാഹക സമിതി അംഗം തൻസീർ കണ്ണനാകുഴി അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് താമരക്കുളം മണ്ഡലം പ്രസിഡന്റ് അഡ്വ. മുത്താരരാജ്. മോൻസി മോനച്ചൻ, ഉണ്ണികൃഷ്ണപിള്ള ജിൻസീർ, രോഹിത്. എം.എസ് അമൽകൃഷ്ണ, അശോക്, അതുൽകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു അനിൽരൂപകല സമ്മാനദാനം നിർവഹിച്ചു.