നൂറനാട് :കെ.രാമചന്ദ്രൻ സ്മാരക ഒറ്റക്കവിത അവാർഡിന് കെ.രാജഗോപാലിന്റെ 'അശ്വഹൃദയം' എന്ന കവിത അർഹമായതായി അറിയിച്ചു. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ഒരു കവിതയ്ക്ക് നൽകുന്നതാണ് 5555 രൂപയും ശില്പവുമടങ്ങുന്ന പുരസ്‌കാരം. ഡിസംബർ 5ന് നൂറനാട്ട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. ട്രഷറി ആഫീസറായി വിരമിച്ച രാജഗോപാൽ നാലു കവിതാ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. ജോൺ ഏബ്രഹാം പുരസ്‌കാരം, വി.ടി.കുമാരൻ മാസ്റ്റർ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. ചെങ്ങന്നൂർ മുണ്ടൻകാവ് കണ്ടയ്ക്കാപ്പള്ളിൽ പരേതരായ പി.എൻ.ഭാസ്‌കരപിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകനാണ്.