go
ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഗോൾ നിറയ്ക്കൽ പരിപാടി കളക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ലോകകപ്പ് ഫുട്‌ബാളിന്റെ പ്രചരണാർത്ഥം ആലപ്പുഴ ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ഗോൾ നിറയ്ക്കൽ പരിപാടി കളക്ടറേറ്റ് കോമ്പൗണ്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ.സി.ബാബു, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ വത്സല , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.എസ്.താഹ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.ആർ.റിയാസ്, നികേഷ് തമ്പി, ജോൺസൺ എബ്രഹാം,വി.ഉത്തമൻ, കുഞ്ഞുമോൾ, ബിനു ഐസക്ക്, ബിനിത പ്രമോദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, സുന്ദർലാൽ , കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ പ്രശാന്ത് ബാബു തുടങ്ങിയവർ പങ്കെടുത്തു.