മാവേലിക്കര : പ്രായിക്കര ധന്വന്തരി ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഇന്ന് മുതൽ 29 വരെ നടക്കും.
ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരി, മേൽശാന്തി കൃഷ്ണൻ നമ്പൂതിരി എന്നിവർ നേതൃത്വം വഹിക്കും. താമരക്കുളം പ്രസന്നകുമാർ യഞ്ജാചാര്യനും ചെറുവള്ളി ഇല്ലം ഉണ്ണിക്കൃഷ്ണൻ നമ്പുതിരി യഞ്ജഹോതാവും രാജീവ് മാവേലിക്കര, പ്രമോദ് സൂര്യ എന്നിവർ യഞ്ജപൗരാണികരുമാണ്.ദിവസവും രാവിലെ 7.30 മുതൽ ഭാഗവതപാരായണം, ഉച്ചയ്ക്ക് 12നും വൈകിട്ട് 7നും പ്രഭാഷണം. ഉച്ചയ്ക്ക് 1ന് അന്നദാനം. 25ന് രാവിലെ 11ന് ഉണ്ണിയൂട്ട്. 26ന് രാവിലെ 9ന് മഹാമൃത്യുഞ്ജയഹോമം, വൈകിട്ട് 5ന് വിദ്യാഗോപാലാർച്ചന. 27ന് വൈകിട്ട് 5.30ന് സർവ്വൈശ്വര്യപൂജ. 28ന് രാവിലെ 9ന് നവഗ്രഹപൂജ. 29ന് വൈകിട്ട് 3ന് അവഭൃഥസ്നാനഘോഷയാത്ര എന്നിവ നടക്കും.