കറ്റാനം: പുരോഗമന കലാസാഹിത്യ സംഘം ഭരണിക്കാവ്, കറ്റാനം മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയും വർത്തമാനകാലവും എന്ന വിഷയത്തിൽ നടന്ന സെമിനാർ, ജില്ല പ്രസിഡന്റ് രാമപുരം ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഭരണിക്കാവ് മേഖല പ്രസിഡന്റ് പ്രൊഫ.വി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.വി.ഐ.ജോൺസൺ, കോശി അലക്സ്, ജി.രമേശ് കുമാർ, ഗോപകുമാർ വാത്തികുളം, ജയദേവ് പാറയ്ക്കാട്, കെ.സുരേന്ദ്രൻ, സുധീർ കട്ടച്ചിറ എന്നിവർ സംസാരിച്ചു. പി.കെ.വിനോദ് ,ശാരദ കറ്റാനം എന്നിവർ ആശാൻ കവിതകൾ അവതരിപ്പിച്ചു. ഭരണിക്കാവ് സൂര്യകാന്തി അവതരിപ്പിച്ച ആശാൻ കവിതകളുടെ നൃത്താവിഷ്‌കാരവും, കറ്റാനം സി.എം.എസ് ഹൈസ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗാനാഞ്ജലിയും നടന്നു.