ആലപ്പുഴ: കാലതാമസം കൂടാതെ ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതാണ് ഡിജിറ്റൽ റീസർവേയുടെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പുന്നപ്ര സ്മാർട്ട് വില്ലേജ് ഓഫീസ് നിർമാണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആലപ്പുഴയിൽ 12 സ്മാർട്ട് വില്ലേജ് ഓഫീസുകളാണുള്ളത്. 26 എണ്ണത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.