ചേർത്തല:തൊഴിലുറപ്പ് പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന് ഓംബുഡ്സ്മാൻ കുറ്റക്കാരിയെന്നു കണ്ട ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു അരീപ്പറമ്പ്,അർത്തുങ്കൽ മണ്ഡലം കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന സത്യാഗ്രഹ സമരം നിയമ പോരാട്ടത്തിലേക്ക് കടന്നു. ഹൈക്കോടതിയിൽ പഞ്ചായത്ത് പ്രസിഡന്റിനെതിരെയുള്ള കേസിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി കക്ഷിചേർന്നു. നിയമപരമായി നേരിടാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മുപ്പതു ദിവസമായി പഞ്ചായത്തു പടിക്കൽ നടത്തിവന്ന സമരം അവസാനിപ്പിച്ചത്. സമാപന ദിവസത്തെ സമ്മേളനം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.എസ്.രാജു അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി നേതാക്കളായ അഡ്വ.എസ്.ശരത്,കെ.ആർ.രാജേന്ദ്രപ്രസാദ്,ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മധു വാവക്കാട്,അഡ്വ.ടി.എച്ച്.സലാം,അഡ്വ.എൻ.ശ്രീകുമാർ,ജോണി തച്ചാറ,മണ്ഡലം പ്രസിഡന്റുമാരായ ടി.എസ്.രഘുവരൻ,അഡ്വ. ജോസ് ബെന്നറ്റ്,പഞ്ചായത്ത് അംഗങ്ങളായ ശങ്കരൻകുട്ടി, മേരി ഗ്രേസ്,സുജിത് കോനാട്ട്,വിൻസെന്റ്,റോയ്‌മോൻ,അൽഫോൻസ, ഡൈനി ഫ്രാൻസിസ്,ജയറാണി,നേതാക്കളായ എൻ.ഡി. വാസവൻ,ബാബു ആന്റണി,കെ.പി. പ്രശാന്ത്,ജോൺ കുട്ടി പാടാകുളം,ജാക്സൺ,ആർ.സോനു ശിവദാസൻ,അഭിലാഷ് തുടങ്ങിയവർ നേതൃത്വം നൽകി.