ചേർത്തല : സർഗം കലാ സാഹിത്യ വേദി സാഹിത്യ സംഗമം പ്രസിഡന്റ് ലീനാ രാജു പുതിയാട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്നു. നമിത സത്യരൂപിണി ഉദ്ഘാടനം ചെയ്തു.സി.എൻ.ബാബു മുഖ്യ പ്രഭാഷണം നടത്തി.ടി.വി.ഹരികുമാർ,ഗീതമ്മ, ഷിബു,ഗീത തുറവൂർ,മജീദ് വെട്ടക്കൽ,മീനാക്ഷിയമ്മ,ബേബി തോമസ്,പ്രസന്നൻ കല്ലാപ്പുറം,ലളിത ചക്രപാണി,കെ.ആർ.കുറുപ്പ്,ദീപാ ഗോവിന്ദ്,രാജലക്ഷ്മി തുടങ്ങിയവർ സൃഷ്ടികളവതരിപ്പിച്ചു.സെക്രട്ടറി അഡ്വ. ശ്രീനാഥ് സ്വാഗതവും ഷിബു നന്ദിയും പറഞ്ഞു.