വള്ളികുന്നം: മോഹൻ വാസുദേവൻ അവതരിപ്പിക്കുന്ന റിഥം ഒഫ് ലൈൻസ് സോളോ ആർട്ട് എക്സിബിഷന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 ന് കൃഷ്ണപുരം കേരള ലളിതകലാ അക്കാഡമി ശങ്കർ മെമ്മോറിയൽ നാഷണൽ കാർട്ടൂൺ മ്യൂസിയം ആൻഡ് ആർട്ട് ഗ്യാലറിയിൽ നടക്കും. കേരള ലളിതകലാ അക്കാദമി സെക്രട്ടറി ആർട്ടിസ്റ്റ് ബാലമുരളീകൃഷ്ണൻ മുഖ്യാതിഥിയാകും. മാവേലിക്കര താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ.ഷാനവാസ് വള്ളികുന്നം, ആർട്ടിസ്റ്റ് ആർ.പാർഥസാരഥി വർമ്മ, തിരുവനന്തപുരം കേരള കൗമുദി സ്പെഷ്യൽ കറസ്പോണ്ടന്റ് ശ്രീകുമാർ പള്ളീലേത്ത്, കവി സുധീർ കട്ടച്ചിറ എന്നിവർ പങ്കെടുക്കും. 28 ന് രാവിലെ 10 മുതൽ 6 വരെ പ്രദർശനം നടക്കും.