lions-club
ലയൺസ് ക്ലബ് കടപ്ര യൂണിറ്റ് ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കുന്നു

മാന്നാർ: ലയൺസ് ക്ലബിന്റെ കടപ്ര യൂണിറ്റ് ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നടന്നു. ആൻസ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ബി ഷുജാഹുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് മുഖ്യാതിഥിയായി. ഡിസ്ട്രിക്ട് ഗവർണർ ഡോ.സണ്ണി വി.സക്കറിയ, വൈസ് ഗവർണർമാരായ ബിനോ ഐ.കോശി, ആർ.വെങ്കിടാചലം, റീജിയണൽ ചെയർമാൻ എം.ജി വേണുഗോപാൽ, ഷാജി.പി. ജോൺ എന്നിവർ പങ്കെടുത്തു.

പി.ബി ഷുജാഹുദ്ദീൻ(പ്രസിഡന്റ്), വിനു ഗ്രീത്തോസ്‌(സെക്രട്ടറി), ഹരികൃഷ്ണപിള്ള(അഡ്മിനിസ്ട്രേറ്റർ), ലിജോ പുളിമ്പള്ളിൽ (ട്രഷറർ), രഞ്ജിത് നമ്പ്യാർ, പ്രശാന്ത്, അനിൽ പി.വർഗീസ്, പുഷ്പകുമാർ, അനിൽകുമാർ, ഡോ.ഇമ്മാനുവൽ മാത്യു,ബിജു ചെക്കാസ് അഡ്വ.ഷോൺ എബ്രഹാം, സതീഷ് ശാന്തിനിവാസ്, പ്രണവ് മണിക്കുട്ടൻ എന്നിവർ ഭാരവാഹികളായി സ്ഥാനമേറ്റെടുത്തു.