 
ചേർത്തല:ചേർത്തല ഉപജില്ല സ്‌കൂൾ കലോത്സവം തുടങ്ങി. ചേർത്തല മുട്ടം ഹോളിഫാമിലി എച്ച്.എസ്.എസ്,എൽ.പി.ജി.എസ്,സെന്റ്‌മേരീസ് ഗേൾസ് എച്ച്.എസ്,ഗവ.ടൗൺ എൽ.പി എസ് എന്നിവിടങ്ങളിലെ ഏഴ് വേദികളിലായാണ് മത്സരങ്ങൾ. 84 സ്‌കൂളുകളിൽ നിന്നായി 3000 വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
പ്രധാനവേദിയായ മുട്ടംഹോളിഫാമിലി എച്ച്.എസ്.എസിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ കലോത്സവം ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ അദ്ധ്യക്ഷയായി.ഫാ.ആന്റോ ചേരാംതുരുത്തി അനുഗ്രഹ പ്രഭാഷണം നടത്തി.നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റിഅദ്ധ്യക്ഷന്മാരായ ശോഭാ ജോഷി,ജി.രഞ്ജിത്ത്,ലിസി ടോമി,വിദ്യാഭ്യാസ ജില്ലാ ഓഫീസർ സി.എസ്.ശ്രീകല,എ.ഇ.ഒ പി.കെ.ശൈലജ,എൻ.ജെ.വർഗീസ്,മിത്രവൃന്ദ ഭായ്,പി.ഉണ്ണികൃഷ്ണൻ , രാജശ്രീ ജ്യോതിഷ് തുടങ്ങിയവർ പങ്കെടുത്തു. 23ന് വൈകിട്ടു നടക്കുന്ന സമാപന സമ്മേളനത്തിൽ വയലാർ ശരത്ചന്ദ്രവർമ്മ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.