bjp-adarav
മാന്നാർ കുരട്ടിക്കാട് തന്മടിക്കുളത്തിൽ മുങ്ങിത്താണ വിദ്യാർത്ഥികൾക്ക് രക്ഷകരായ ഹരികുമാറിനെയും ഹരിസുതനെയും ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റി ആദരിച്ചപ്പോൾ

മാന്നാർ: കുരട്ടിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം 14 അടിയോളം താഴ്ചയുള്ള തന്മടിക്കുളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥികൾക്ക് നിർമ്മാണ തൊഴിലാളികൾ രക്ഷകരായി. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ആറ് വിദ്യാർത്ഥികളാണ് തന്മടി കുളത്തിൽ കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ട് പേർ മുങ്ങിത്താഴുമ്പോൾ മറ്റ്നാല് പേർ പേടിച്ച് ബഹളം വച്ച് ഓടി രക്ഷപെട്ടു. കുളത്തിന് സമീപത്ത്
കാളകെട്ടുമായി ബന്ധപ്പെട്ട് ഷെഡ് നിർമിച്ചു കൊണ്ടിരുന്ന ഹരികുമാർ കളയ്ക്കാട്ട്, ഹരിസുധൻ എന്നിവർ ബഹളം കേട്ട് നോക്കിയപ്പോഴാണ് മുങ്ങി താഴുന്നവരെ കണ്ടത്. ഇവർ വേഗം വെള്ളത്തിൽ ചാടി രക്ഷാപ്രവർത്തനം നടത്തിയതിനാൽ രണ്ട് ജീവൻ രക്ഷിക്കുവാൻ കഴിഞ്ഞു. ഹരികുമാറിനെയും ഹരിസുതനെയും ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡന്റ് സതീഷ് കൃഷണൻ ആദരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് കലാധരൻ കൈലാസം, സെക്രട്ടറി ശിവകുമാർ, മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് പാർവ്വതി രാജീവ്, കർഷകമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശ്രീക്കുട്ടൻ, കിഴക്കൻ മേഖല ഭാരവാഹികളായ ആര്യദേവ്, രാജീവ് ശ്രീരാധേയം, ദീപക് മംഗലശേരി , മേഖലാ കമ്മിറ്റിയംഗം രമേശ്, വി.കെ രാജു, ബിന്ദു ശ്രീകുമാർ, രാധാകൃഷ്ണൻ, അജി, രാജു, ശ്രീബാല രാജീവ്, ഉത്തര ദീപക്, ശ്രീരാം രാജീവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.