മുഹമ്മ :പുന്നപ്ര വയലാർ സമര സേനാനിയും ചെത്തു തൊഴിലാളി യൂണിയൻ നേതാവുമായിരുന്ന സി കെ കരുണാകരന്റെ നാലാം ചരമ വാർഷികം സി പി എം മുഹമ്മ ലോക്കൽ കമ്മിറ്റിയും മുഹമ്മ കയർ ഫാക്ടറി വർക്കേഴ്സ് യൂണിയനും സംയുക്തമായി ഇന്ന് ആചരിക്കും. രാവിലെ 8. 30ന് വീട്ടിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടക്കും. സി പി എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനം ചെയ്യും. കെ പ്രസാദ് അധ്യക്ഷനാകും.