മുഹമ്മ: ജില്ല സ്‌പോർട്സ് കൗൺസിലും ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മറ്റിയും സംയുക്തമായി നവംബർ 26 ന് നടത്താനിരുന്ന മിനി വോളീബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 4ലേക്ക് മാറ്റി. രാവിലെ 8മുതൽ മുഹമ്മ എ ബി വി എച്ച് എസ് എസിലാണ് മത്സരം. സീനിയർ വോളീബാൾ മത്സരം നവംബർ 27ന് രാവിലെ 8 ന് ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി രാവിലെ 7.30 ന് എത്തിച്ചേരണമെന്ന് കൺവീനർ വി.സവിനയൻ അറിയിച്ചു.