ചേർത്തല: റവന്യു ജില്ലാ സ്കൂൾ കായിക മേള 24,25,26 തിയതികളിൽ മുഹമ്മ മദർ തെരേസ ഹൈസ്കൂളിലും എസ്.എൻ.കോളേജിലുമായി നടക്കും.മേളയുടെ വിജയത്തിനായി ചേർത്തല എസ്.എൻ.കോളേജിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ പി.സുജാത അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പി.രത്നമ്മ,ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ശ്രീഹരി,പ്രിൻസിപ്പൽ ഡയറ്റ് വിജയബാബു,മാരാരിക്കുളം എസ്.ഐ പി.എം.അജി,ബിന്ദു എൻ.രാജ്,അദ്ധ്യാപക സംഘടന പ്രതിനിധികളായ വിനോദ്കുമാർ,ഉണ്ണിശിവരാജൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ യു.ജയൻ സ്വാഗതവും റവന്യു ജില്ലാ സ്പോർട്സ് ഗയിംസ് സെക്രട്ടറി ജോസഫ് ജോർജ്ജ് നന്ദിയും പറഞ്ഞു.