കുട്ടനാട്: എസ്.എൻ.ഡി.പി യോഗം തലവടി തെക്ക് 778 ാം നമ്പർ ശാഖ വാർഷികം യൂണിയൻ കൗൺസിലർ സന്തോഷ് വേണാട് ഉദ്ഘാടനം ചെയ്തു. കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷനായി. കെ.ഡി.രമേശൻ (പ്രസിഡന്റ്), കെ.ആർ.മോഹനൻ (വൈസ് പ്രസിഡന്റ്), മോഹനൻ( സെക്രട്ടറി), മോഹനൻ(യൂണിയൻ കമ്മറ്റിയംഗം), അരവിന്ദൻ, ഓമനക്കുട്ടൻ, പവിത്രൻ, മിനി മോഹൻദാസ്,പി.കെ.വിശ്വനാഥൻ, സിന്ധു മഹേഷ് ( മാനേജിംഗ് കമ്മറ്റിയംഗങ്ങൾ ), വി.കെ.ശശി, ഓമന സുരേന്ദ്രൻ (പഞ്ചായത്ത് കമ്മറ്റിയംഗങ്ങൾ ) എന്നിവരെ തിരഞ്ഞെടുത്തു സെക്രട്ടറി പി.ഡി. കുട്ടപ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു.