കുട്ടനാട്: എസ്.എൻ.ഡി.പി യോഗം വെളിയനാട് ശാഖയിലെ ഡോ പല്പു കുടുംബയോഗം വാർഷികവും കുടുംബ സംഗമവും യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു.ശാഖ സെക്രട്ടറി കെ.ജി.സതീശൻ അദ്ധ്യക്ഷനായി. പ്രസിഡന്റ് അഡ്വ.അജേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി.ഗുരുധർമ്മ പ്രചാരക രഞ്ജിനി ബിന്ദു, കൺവീനർ പ്രിയ സോമേഷ് , സന്തോഷ് കുമാർ, ലൈജു, അനന്തു അഭിരാജ് മദനൻ, ഓമന സദാശിവൻ തുടങ്ങിയവർ സംസാരിച്ചു. പി.കെ.വിശ്വപ്പൻ സ്വാഗതവും സരുൺ നന്ദിയും പറഞ്ഞു