മാവേലിക്കര: ജില്ലയിലെ രജിസ്റ്റേർഡ് ഫാർമസിസ്റ്റുമാർക്ക് സംസ്ഥാന ഫാർമസി കൗൺസിൽ സംഘടിപ്പിക്കുന്ന രണ്ടാംഘട്ട തുടർ വിദ്യാഭ്യാസ ക്ലാസ് 27ന് ഡോ.ജോസഫ് മാർത്തോമ ഇൻസ്റ്റിറ്റ്യൂട്ട് ഫാർമസിക്യൂട്ടിക്കൽ സയൻസ് ആൻഡ് റിസർച്ച് സെന്ററിൽ നടക്കും. ക്ലാസിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ ഓൺലൈനായി 150 രൂപ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യണം. ഒന്നാംഘട്ട ക്ലാസിന് ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കാണ് ക്ലാസിൽ പങ്കെടുക്കുവാൻ അവസരം.