photo
കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മി​റ്റിയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ് വിതരണം കളക്ടർ വി.ആർ. കൃഷ്ണതേജ ഉദ്ഘാടനംചെയ്യുന്നു

ചേർത്തല: അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി,പ്ലസ്ടു,ഡിഗ്രി പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് കേരള പൊലീസ് അസോസിയേഷൻ ജില്ലാ കമ്മി​റ്റി വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണംചെയ്തു. സമ്മേളനം ജില്ല കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മനുമോഹൻ അദ്ധ്യക്ഷനായി. ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ.ജയരാജ്, കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് കെ.പി.ധനീഷ്, സെക്രട്ടറി പി.പ്രദീപ്, എസ്.സന്തോഷ്, എ.എസ്.ഫിലിപ്പ്, എം.മനോജ്,റജികുമാർ, എൻ.ഹാഷിർ എന്നിവർ സംസാരിച്ചു, കെ.പി.എ ജില്ലാ സെക്രട്ടറി എ.അഞ്ജു സ്വാഗതവും ട്രഷറർ ആന്റണി രതീഷ് നന്ദിയുംപറഞ്ഞു.