ആലപ്പുഴ: നവീകരിച്ച രാജാകേശവദാസ് നീന്തൽക്കുളത്തിന്റെ സമർപ്പണവും കായിക പ്രതിഭകൾക്ക് ആദരവും 25ന് നടക്കുമെന്ന് പി.പി.ചിത്തരഞ്ജൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വൈകിട്ട് 6ന് മന്ത്രി വി.അബ്ദുറഹിമാൻ നീന്തൽക്കുളത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. എ.എം.ആരിഫ് എം.പി കായിക പ്രതിഭകളെ ആദരിക്കും. എച്ച്.സലാം എം.എൽ.എ, തോമസ് കെ.തോമസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ്, കളക്ടർ വി.ആർ.കൃഷ്ണതേജ, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മേഴ്സിക്കുട്ടൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് , വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു തുടങ്ങിയവർ സംസാരിക്കും.

വാർത്താസമ്മേളനത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് , വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു, സെക്രട്ടറി എൻ.പ്രദീപ് കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.ജയമോഹൻ, പി.കെ.ഉമാനാഥൻ, ടി.കെ.അനിൽ എന്നിവരും പങ്കെടുത്തു.