അമ്പലപ്പുഴ: ലോകകപ്പ് ഫുട്ബാൾ മത്സൂളുടെ ആവേശം കാണികൾക്ക് മുന്നിലെത്തിക്കാൻ കൂറ്റൻ സ്ക്രീനൊരുക്കി ഒരു കൂട്ടം യുവാക്കൾ. അമ്പലപ്പുഴയിലെ ഫ്രണ്ട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് ദേശീയ പാതയ്ക്കരികിൽ വലിയ സ്ക്രീനിൽ കളിയുടെ തത്സമയ പ്രദർശനം നടത്തുന്നത്. ലോക കപ്പ് മത്സരങ്ങൾ അവസാനിക്കുന്നതുവരെ ഈ സൗകര്യം ഉണ്ടാകും. എച്ച് .സലാം എം. എൽ. എ പ്രദർശനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജി.വേണുലാൽ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം ജയലളിത, ഫ്രണ്ട്സ് പ്രസിഡന്റ് സക്കീർ,സെക്രട്ടറി ഷമീർ എന്നിവരുൾപ്പടെ നിരവധി പേർ പങ്കെടുത്തു.