ചാരുംമൂട് : ഗാന്ധിജിയെക്കുറിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ ഉപന്യാസമത്സരം സംഘടിപ്പിക്കാൻ തയ്യാറെടുക്കുന്ന ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ പ്രവർത്തനം അനുകരണീയമാണെന്ന് എ.എെ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് എം.എൽ.എ അഭിപ്രായപ്പെട്ടു. ഗാന്ധിദർശൻ വേദി ജില്ലാകമ്മിറ്റി ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഉപന്യാസ രചനാമത്സരത്തിന്റെ വിഷയം നറുക്കെടുക്കവേ സംസാരിക്കുകയായിരുന്നു അദ്ദേഹം."നാം അറിഞ്ഞിരിക്കേണ്ട ഗാന്ധിജി"എന്നതാണ് ഉപന്യാസത്തിന്റെ വിഷയം. മത്സര വിജയികൾക്ക് ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത"ഗാന്ധിദർശൻ പുരസ്കാരവും",ക്യാഷ് പ്രൈസും 2023 ജനുവരി 30ന് സംഘടിപ്പിക്കുന്ന രക്തസാക്ഷിത്വ സ്മരണ സമ്മേളനത്തിൽ വിതരണം ചെയ്യുമെന്ന് സംസ്ഥാന കൗൺസിൽ അംഗം എൻ.കുമാരദാസ് , ജില്ലാ ചെയർമാൻ അഡ്വ.ദിലീപ് പടനിലം എന്നിവർ അറിയിച്ചു.