ചാരുംമൂട് : ഡിസംബർ 27 മുതൽ 31 വരെ ചാരുംമൂട്ടിൽ നടക്കുന്ന ഓണാട്ടുകര കാർഷികോത്സവത്തിന്റെ ഭാഗമായി സ്വാഗത സംഘം ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനൂഖാൻ ഉദ്ഘാടനം ചെയ്തു.ജി.മധുസൂദനൻ നായർ അദ്ധ്യക്ഷത വഹിച്ചു. ചുനക്കര പരമേശ്വരൻ പിള്ള,എസ്.രാമകൃഷ്ണൻ,എസ്. ഷാജഹാൻ, ചുനക്കര പരമേശ്വരൻ പിള്ള,എസ്.ജമാൽ ആർ. പത്മാധരൻ നായർ,രജി മോഹൻ, ചാരുംമൂട് രാധാകൃഷ്ണൻ, ജെ.ജഫീഷ് , രതീഷ് കുമാർ, ഇന്ദുലേഖ തുടങ്ങിയവർ സംസാരിച്ചു.