ചാരുംമൂട്.ചുനക്കര ഗ്രാമപഞ്ചായത്ത് പരിധിയിലെ തെരുവിളക്കുകളുടെ പരിപാലനത്തിനായി ദിവസവേതനാടിസ്ഥാനത്തിൽ ഇലക്ട്രീഷ്യന്മാരെ നിയമിക്കും. ഇലക്ട്രീഷ്യൻ /വയർമെൻ യോഗ്യതയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ രേഖകളുടെ അസൽ സഹിതം ബയോഡാറ്റയുമായി നാളെ രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന വാക്ക് -ഇൻ- ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.