ph
പിൻവാതിൽ നിയമനങ്ങൾക്കെതിരെ കായംകുളം നഗരസഭയിലേയ്ക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് കെ.പി.സി.സി മെമ്പർ അഡ്വ. എ.ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: കായംകുളം നഗരസഭയിലെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് കായംകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നഗരസഭ കവാടത്തിന് മുന്നിൽ പൊലീസ് പ്രവർത്തകരും തമ്മിൽ ഉന്തു തള്ളും ഉണ്ടായതിനെ തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.നഗരസഭയിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓഫീസിലും കായംകുളം താലൂക്ക് ആശുപത്രിയിലും സി.പി.എം നേതാക്കന്മാരുടെ ബന്ധുക്കൾക്ക് പിൻവാതിലൂടെ നിയമനം നൽകിയതിന് എതിരെയായിരുന്നു മാർച്ച്‌.

പ്രതിഷേധ മാർച്ച് കെ.പി.സി.സി മെമ്പർ അഡ്വ. എ.ത്രിവിക്രമൻ തമ്പി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സൽമാൻ പൊന്നേറ്റിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറിമാരായ എം.നൗഫൽ, അരിത ബാബു, ജില്ലാ സെക്രട്ടറിമാരായ ആർ ശംഭു പ്രസാദ്, ലുകുമാനുൽ ഹക്കീം തുടങ്ങിയവർ സംസാരിച്ചു.