c
എസ്.എൻ.ഡി.പി യോഗം ചുനക്കര 322ാം നമ്പർ ശാഖായോഗത്തിന്റെയും മാവേലിക്കര പ്രിസൈഡ് കണ്ണാശുപത്രി, എമിറേറ്റ്സ് ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്തും ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു

ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചുനക്കര 322ാം നമ്പർ ശാഖായോഗത്തിന്റെയും മാവേലിക്കര പ്രിസൈഡ് കണ്ണാശുപത്രി, എമിറേറ്റ്സ് ഡയഗ്നോസ്റ്റിക് സെന്റർ എന്നിവയുടെയും സംയുക്താഭിമുഖ്യത്തിൽ ശാഖാ ഹാളിൽ വച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിര രോഗനിർണയവും, സൗജന്യ പ്രമേഹ,രക്തസമ്മർദ്ദ നിർണയവും ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്തും ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. അനിൽകുമാറും ചേർന്ന് ഉദ്ഘാടനം ചെയ്തു. ശാഖാ യോഗം പ്രസിഡന്റ് കെ.വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി രഞ്ജിത്ത് രവി സ്വാഗതം പറഞ്ഞു. ഡോക്ടർ.ഷാഹിൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.ചന്ദ്രബോസ്, ഡി. തമ്പാൻ,എസ്.അനിൽ രാജ്, ചുനക്കര മേഖല ചെയർമാൻ വി.കെ. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽ.പ്രസന്നകുമാരി, യൂണിയൻ യൂത്ത് മൂവ്മെൻറ് കൺവീനർ മഹേഷ് വെട്ടിക്കോട്, വനിതാ സംഘം മേഖലാ ചെയർപേഴ്സൺ ശ്രീദേവി രവീന്ദ്രൻ, വനിതാ സംഘം മേഖലാ ജോയിന്റ് കൺവീനർ അജിത വിജയൻ, ശാഖായോഗം യൂത്ത് പ്രസിഡന്റ് വിഷ്ണു, സെക്രട്ടറി തൃദീഷ്, വനിതാ സംഘം വൈസ് ചെയർപേഴ്സൺ രമണി, സെക്രട്ടറി മഞ്ജു പ്രകാശ് എന്നിവർ സംസാരിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ആർ.രാജേഷ് നന്ദി പറഞ്ഞു.