ആലപ്പുഴ: മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ഹോംകോ, പാട്ടുകളം പമ്പ് ഹൗസിൽ നാളെ സൂപ്പർ ക്ലോറിനേഷൻ നടക്കുന്നതിനാൽ മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന ചെട്ടികാട്, ആര്യാട് പഞ്ചായത്തിലെ 15,16,17 വാർഡുകളിലുള്ളവർ പൈപ്പിൽ നിന്നുള്ള കുടിവെള്ളം ഉപയോഗിക്കരുതെന്ന് വാട്ടർ അതോറിട്ടി അസി.എൻജിനീയർ അറിയിച്ചു.