s
പുരസ്‌കാരം

ചേർത്തല : വിവിധ മേഖലകളിൽ മികവുപുലർത്തുന്നവർക്ക് മുംബയ് അസ്ഥാനമായ ജ്വാല പുരസ്‌കാരം നൽകും. കൃഷി,വ്യവസായം,മത്സ്യമേഖല തുടങ്ങിയവയിലുള്ളവർക്കൊപ്പം സൈനികരംഗത്ത് മികവു പുലർത്തിയ വിമുക്തഭടന്മാർക്കും ഇക്കുറി പുരസ്‌കാരം നൽകുമെന്ന് അവാർഡ് കമ്മി​റ്റി ചെയർമാൻ ഡോ.ആർ.പൊന്നപ്പൻ,കമ്മി​റ്റിയംഗങ്ങളായ പി.പി.ദിനദേവൻ,യു.എൻ.ഗോപി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അപേക്ഷകൾ പരിശോധിച്ച് ഡിസംബർ 18ന് ചെന്നൈ അണ്ണാനഗറിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.അപേക്ഷകർ വ്യക്തിഗതവിവരങ്ങളും അതാതുമേഖലയിലെ പ്രവർത്തന മികവുകളും jwalamagzine@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയക്കണം.