ആലപ്പുഴ: മണ്ണഞ്ചേരി കാവുങ്കൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 2019ൽ നടന്ന ഗാനമേളയ്ക്കിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഇൻസ്പെക്ടറെ കല്ലെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് മണ്ണഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ മണ്ണഞ്ചേരി 22ാം വാർഡിൽ കണ്ണന്തറ വീട്ടിൽ കണ്ണൻ (കാട്ടിക്കണ്ണൻ 35), രണ്ടാം വാർഡിൽ പൂഞ്ഞിലിക്കാവ് വീട്ടിൽ ജിജോ (26) എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. പ്രതികൾക്ക് വേണ്ടി അഭിഭാഷകനായ പി.വിജേഷ് ഹാജരായി.