photo
ദാമു ഭാഗവതർ സ്മാരക ശ്രീകൃഷ്ണ സംഗീത വിദ്യാലയത്തിന്റെ ഒന്നാമത് വാർഷികം നടൻ കോട്ടയം പുരുഷൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:ദാമു ഭാഗവതർ സ്മാരക ശ്രീകൃഷ്ണ സംഗീത വിദ്യാലയത്തിന്റെ ഒന്നാമത് വാർഷികം നടൻ കോട്ടയം പുരുഷൻ ഉദ്ഘാടനം ചെയ്തു.വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നിർവഹിച്ചു. പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളേജ് അസോസിയേ​റ്റ് പ്രൊഫസർ ഡോ.സിന്ധു ദിലീപ്,തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് എച്ച്.ഒ.ഡി ദേവി വാസുദേവൻ,വയലിൽ വിദ്വാൻ കെ.വി.കൈലാസനാഥഅയ്യർ എന്നിവരുടെ സംഗീത സദസും നടത്തി.ബിജു മല്ലാരി,പള്ളിപ്പുറം ബാബുരാജ്,നഗരസഭ വൈസ് ചെയർമാൻ ടി. എസ്.അജയകുമാർ,രാജ്യശ്രീ ജ്യോതിസ്,എ.പി.ബാഹുലേയൻ,സി.എൻ.രാജീവ്,എം.ഇ.രാമചന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.