k-k-shi

വളളികുന്നം: സർക്കാരിനെതിരെ കേന്ദ്രം നടത്തുന്ന കരുതിക്കൂട്ടിയുള്ള ആക്രമണത്തിനു കോൺഗ്രസ് കൂട്ടുനിൽക്കുന്നതായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ ആരോപിച്ചു. സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം,ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എസ്. രാജേഷിന്റെ ചരമവാർഷികാചരണത്തോടനുബന്ധിച്ചു വള്ളികുന്നത്ത് നടന്ന അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
അഡ്വ.വി.കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.രാഘവൻ, ജി.രാജമ്മ, ബി.ബിനു, മുൻ എം.എൽ.എ ആർ.രാജേഷ്, എം.എസ്.അരുൺകുമാർ എം.എൽ.എ, എൻ.എസ്. ശ്രീകുമാർ, വി.വിനോദ്, വിശ്വൻ പടനിലം, ജെ.രവീന്ദ്രനാഥ്, എൻ.എസ്.സലിംകുമാർ, ബിജി പ്രസാദ്, കെ.രാജു, വി.കെ. അനിൽ, കെ.വി.അഭിലാഷ്, എൻ. മോഹൻകുമാർ എന്നിവർ സംസാരിച്ചു.

ക്യാപ്ഷൻ

സി.പി.എം ചാരുംമൂട് ഏരിയ കമ്മിറ്റിയംഗം,ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എസ്. രാജേഷിന്റെ ചരമവാർഷികാചരണത്തോടനുബന്ധിച്ചു വള്ളികുന്നത്ത് നടന്ന അനുസ്മരണ യോഗം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യുന്നു