ആലപ്പുഴ: നിറവിസ്മയം എന്ന പേരിൽ ഗീതു സുരേഷ് വരച്ച ചിത്രങ്ങളുടെ പ്രദർശനം ഡിസംബർ ഒന്നുമുതൽ ഏഴുവരെ ആലപ്പുഴ ലളിതകലാ അക്കാഡമിയുടെ ആർട്ട് ഗാലറിയിൽ നടക്കും. രാവിലെ 9.30ന് പ്രദർശനം കളക്ടർ വി.ആർ.കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. പ്രൊഫ. രമേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. സത്യൻ കോമല്ലൂർ മുഖ്യാഥിതിയായിരിക്കും.