photo
കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പ്രസിഡന്റ് സി.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജോലിഭാരം മൂലം ഉണ്ടായ മാനസിക സമ്മർദ്ദവും അനാരോഗ്യവും മൂലം ആത്മഹത്യചെയ്ത വൈക്കം പോളശ്ശേരി ഗവ. എൽ.പി സ്‌കൂളിലെ പ്രഥമാദ്ധ്യാപിക ശ്രീജയുടെ മരണത്തിന് ഉത്തരവാദി സർക്കാരാണെന്ന് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് ആരോപിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ. ഓഫീസ് പടിക്കൽ നിന്ന് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രദീപ്.

ജില്ലാ പ്രസിഡന്റ് കെ.എൻ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബി.ബിജു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സോണി പവേലിൽ, സംസ്ഥാന കമ്മിറ്റിയംഗം ഇ.ആർ.ഉദയകുമാർ, സംസ്ഥാന കൗൺസിലർമാരായ ബിനോയ് വർഗ്ഗീസ്, യു.ഷറഫുകുട്ടി, എസ്.അമ്പിളി, ജില്ലാ അസോസിയേറ്റ് സെക്രട്ടറി ജോൺ ബ്രിട്ടോ, രാജേഷ് കുമാർ, കെ.എൻ.കൃഷ്ണകുമാർ, ജോൺസൺ, ജെ.സുഹൈൽ, പ്രശാന്ത്കുമാർ എന്നിവർ സംസാരിച്ചു.