photo
കേരളാ എൻ.ജി.ഒ. സംഘ് ജില്ലാ സമിതി സംഘടിപ്പിച്ച വാഹന പ്രചരണ യാത്ര എൻ.ജി.ഓ. സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ.മഹാദേവൻ ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ: കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാന സർക്കാരും അനുവദിച്ച ഡി.എ അനുവദിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള എൻ. ജി.ഒ സംഘ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ജെ.മഹാദേവൻ ആവശ്യപ്പെട്ടു. കേരള എൻ.ജി.ഒ സംഘ് ആലപ്പുഴ ജില്ലാ സമിതി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം മാവേലിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാട് മിനി സിവിൽ സ്റ്റേഷനിൽ ആരംഭിച്ച വാഹന പ്രചരണ ജാഥ സംസ്ഥാന സമിതി അംഗം എസ്.സോളിമോൻ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ കൂടിയായ ജില്ലാ പ്രസിഡന്റ് കെ.ആർ.വേണു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീജിത്ത് കരുമാടി ജാഥ ഫ്ളാഗ്ഓഫ് ചെയ്തു. ജില്ലാ ട്രഷറർ ദിലീപ് ചേർത്തല, ജില്ലാ ഭാരവാഹികളായ സുഭാഷ് തകഴി, കെ ആർ രജീഷ്, സി.ടി. ആദർശ്, സുനിൽ കുമാർ, അർ.സി.മധു, കെ.ആർ.ദേവിദാസ്, ആർ.അഭിലാഷ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.