തുറവൂർ : മനക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിലെ വിശുദ്ധ അമലോൽഭവ തിരുനാൾ സഹായ ഫണ്ടിന്റെ വാർഷികാഘോഷം വികാരി ഫാ.ഫ്രാൻസിസ് കൈതവളപ്പിൽ ഉദ്ഘാടനം ചെയ്തു. എസ്.എസ്. എൽ.സി , പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും മൊമെന്റോയും നൽകി ആദരിച്ചു. പ്രൊഫഷണൽ കോഴ്സിന് ചേർന്ന ആദ്യ വർഷ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും നിർദ്ധന രോഗികൾക്ക് ചികിത്സാ സഹായവും വിതരണം ചെയ്തു.സെക്രട്ടറി ടൈറ്റസ് കുന്നേൽ ,ട്രഷറർ സി.എൽ. ആന്റണി, ജോസഫ് ചാക്കോ , സി.ഡബ്ലിയു. കുഞ്ഞുമോൻ , മനോജ്, ജോൺ ബ്രീട്ടോ , ഇഗ്നേഷ്യസ് ആന്റണി, സി.എ. ബെന്നി പി.പി. വർഗീസ് എന്നിവർ നേതൃത്വം നൽകി.