
മാന്നാർ : മാന്നാർ ഇരമത്തൂർ മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന അസയ്യിദ് അബ്ദുല്ലാഹിൽ ഹള്റമി തങ്ങളുടെ മഖ്‌ബറ പുനരുദ്ധാരണ ശിലാസ്ഥാപനം കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽബുഖാരി തങ്ങൾ നിർവഹിച്ചു. ജമാഅത്ത് പ്രസിഡന്റ് ഷമീംഅലി അദ്ധ്യക്ഷത വഹിച്ചു. നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തി. ചീഫ് ഇമാം അബ്ദുൾ ഹക്കീം ഖാസിമി, ജമാ അത്ത് ഭാരവാഹികളായ ഹാരിസ് സുബൈർ, മുഹമ്മദ് കബീർ, അബ്ദുൾ സമദ്, അബ്ദുൾ സലാം, അബ്ദുൾ റഹിം ചക്കുളത്ത് എന്നിവർ സംസാരിച്ചു. ജമാഅത്ത് സെക്രട്ടറി ഷിജാർ നസീർ സ്വാഗതവും, ഷംഷാദ് ചക്കുളത്ത് നന്ദിയും പറഞ്ഞു.