
മാന്നാർ: കുട്ടമ്പേരൂർ എസ്.കെ.വി ഹൈസ്കൂളിൽ അവാർഡ് വിതരണവും അനുമോദന സമ്മേളനവും മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ കെ.ബി ജയചന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ ഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ധേയം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.കെ പ്രസാദ്, ഹെഡ്മിസ്ട്രസ് പി.എസ് അമ്പിളി, ഗ്രാമപഞ്ചായത്തംഗം അനീഷ് മണ്ണാരേത്ത്, കുട്ടംപേരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ.കെ.മോഹനൻ പിള്ള, സതീഷ് കൃഷ്ണൻ, റോയ് സാമുവൽ, എൻ.ഗോപാലകൃഷ്ണൻ ആചാരി, വിഷ്ണുപ്രസാദ്.ഡി തുടങ്ങിയവർ സംസാരിച്ചു