ആലപ്പുഴ : സംസ്ഥാനത്തെ അഞ്ചരലക്ഷം വരുന്ന സർവീസ് പെൻഷൻകാരുടെ അടിയന്തര ആവശ്യങ്ങൾക്ക് വൈകാതെ പരിഹാരമുണ്ടാക്കണമെന്ന് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് എൻ.സുന്ദരേശന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.സോമനാഥപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.സരസമ്മ.എം.മുഹമ്മ‌ദ് യൂനുസ്,എം.പ്രസാദ്,എൻ.പരമേശ്വരൻ,ജി.ചന്ദ്രഭാനു,പി.സുമതി.ടി.കെ.സുഭാഷ്,വി.എസ് ചന്ദ്രശേഖരൻ,വി.അച്ചൻകുഞ്ഞ്,എൻ.എ.വത്സല എന്നിവർ സംസാരിച്ചു.