മാവേലിക്കര- ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത്‌ കേരളോത്സവം സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത്‌ അംഗം കെ.ജി സന്തോഷ്‌ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുധാകരകുറുപ്പ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ലളിത ശശിധരൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ശ്രീജിത്ത്‌, കെ.ഓമനക്കുട്ടൻ, സുമകൃഷ്ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം കെ.പ്രദീപ്‌, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുമഅജയൻ, രോഹിത്.എം പിള്ള, ബി.ശ്രീകുമാർ, അച്ചാമ്മ ജോണി, മഞ്ജു അനിൽ, സി.ഡി.എസ് ചെയർപേഴ്സൺ സലൂജ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീദേവി എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.സുധാകരകുറുപ് സമ്മാനദാനം നിർവഹിച്ചു.