ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്തിലെ കാർത്തികപ്പളളി -വെമ്പുഴ റോഡ് പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം ഏറ്റെടുത്തു ടെൻഡർ ചെയ്തിട്ടും നിർമ്മാണപ്രവൃത്തി തുടങ്ങാനാകാത്ത അവസ്ഥക്ക് പരിഹാരമായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയുടേയും ധനകാര്യ വകുപ്പ് മന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് ജോലികളുടെ ഡി.എസ്.ആർ റേറ്റ് 2015 ൽ നിന്നും 2018 ലേതാക്കി ഉയർത്തിയതായും പുതുതായി എസ്റ്റിമേറ്റ് എടുത്തു ടെൻഡർ ചെയ്യുന്നതിന് ഉത്തരവു ലഭിച്ചതായും ചെന്നിത്തല പറഞ്ഞു.