 
മാന്നാർ: വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സി.ഐ.ടി.യു മാന്നാർ ഏരിയ സമ്മേളനം യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി എം.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മധു അദ്ധ്യക്ഷനായി. സെക്രട്ടറി വിജയകുമാർ, യൂണിയൻ ജില്ലാ സെക്രട്ടറി പി.ഡി സുനീഷ് കുമാർ, സി.ഐ.ടി യു ഏരിയ സെക്രട്ടറി കെ.പി പ്രദീപ്, ഷോപ്പ് യൂണിയൻ സെക്രട്ടറി മുഹമ്മദ് അജിത്, സനീഷ് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി രാജൻ നെടുംതറയിൽ (പ്രസിഡന്റ്), കെ.എസ്. മധു, സുധാമണി, റഷീദ (വൈസ് പ്രസിഡന്റുമാർ), പി.എച്ച് സുധീർ (സെക്രട്ടറി), വിജയൻപിള്ള, ഹുസൈൻ, ജയചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.