
മാന്നാർ : കുട്ടംപേരൂർ വൈ.എം.സി.എയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ യൂണി-വൈ യുടെ പ്രവർത്തനോദ്ഘാടനവും ലോക ബാലാവകാശ ദിനാചരണവും നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം തോമസ് ചാക്കോ ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എ പ്രസിഡന്റ് ജോജി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. യൂണി-വൈ സംസ്ഥാന അധ്യക്ഷൻ ലാബി പീടികത്തറയിൽ മുഖ്യപ്രഭാഷണം നടത്തി. യൂണി-വൈ ഭാരവാഹികളായി ജോജു എസ്.ജോൺസൺ (ചെയർമാൻ), ജോബി തോമസ് ജോൺ, സോന വർഗീസ് (വൈസ് ചെയർപേഴ്സൺമാർ),സാന്ദ്ര എം.സാബു (കൺവീനർ), ഷാരോൺ വർഗീസ് (ജോയിന്റ് കൺവീനർ), ലിബിൻ ശമുവേൽ മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.