ആലപ്പുഴ: നഗരത്തിൽ നടക്കുന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ ററാലിയോടും സമ്മേളനത്തോടും അനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് ശേഷം നഗരത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. ജാഥ കടന്നു പോകുന്ന പാതയുടെ ഇരുവശങ്ങളിലും വാഹന പാർക്കിംഗ് അനുവദിക്കില്ല. എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി .സി ബസുകൾ ശവക്കോട്ടപ്പാലം വടക്കേക്കരയിൽ കൂടി വൈ.എം.സി.എ വടക്കേ ജംഗ്ഷൻ, ജില്ലാക്കോടതി പാലം വഴി ബസ് സ്റ്റാൻഡിൽ എത്തണം.തെക്കുഭാഗത്ത് നിന്ന് വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ചങ്ങനാശ്ശേരി ജംഗ്ഷൻ, കൈതവന, കല്ലുപാലം വഴി ബസ് സ്റ്റാൻഡിൽ എത്തണം.