ആലപ്പുഴ: സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും എല്ലാ ഏരിയ കേന്ദ്രങ്ങളിലും നാളെ വൈകിട്ട് 4.30ന് ലഹരിവിരുദ്ധ സമ്മേളനവും മനുഷ്യ ചങ്ങലയും സംഘടിപ്പിക്കും. ജില്ലാ കേന്ദ്രത്തിൽ എച്ച്.സലാം എം.എൽ.എ
അദ്ധ്യക്ഷത വഹിക്കും. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം
ചെയ്യും. ചെങ്ങന്നൂരിൽ മുൻ എം.പി സി.എസ്.സുജാത, ചേർത്തലയിൽ സി.ബി.
ചന്ദ്രബാബു, അമ്പലപ്പുഴയിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്യും.