
ചേർത്തല : ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് കളത്തിവീട് തറേവെളി രാജു-ശാലിനി ദമ്പതികളുടെ മകൻ ആദർശ് (19) ആണ് മരിച്ചത്. 14ന് രാത്രി തിരുവിഴ-പുത്തനമ്പലം റോഡിൽ കൂറ്റുവേലി കവലയ്ക്ക് കിഴക്കായിരുന്നു അപകടം. ബൈക്കിന് പിന്നിൽ സഞ്ചരിച്ചിരുന്ന ആദർശ് ഇടിയുടെ ആഘാതത്തിൽ തെറിച്ച് റോഡിൽ വീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ് ഒരാഴ്ചയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിങ്കളാഴ്ച രാത്രിയാണ് മരിച്ചത്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.സഹോദരി:ആർദ്ര.