ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1826ാം നമ്പർ പെണ്ണുക്കര ശാഖയുടെ അഭിമുഖ്യത്തിലുള്ള ശ്രീനാരായണ കൺവൻഷൻ 25,26,27 തീയതികളിലും 1848ാം നമ്പർ തുരുത്തിമേൽ ശാഖയുടെ അഭിമുഖ്യത്തിലുള്ള ശ്രീനാരായണ കൺവെൻഷൻ 26,27,28 തീയതികളിലും നടക്കും.
പെണ്ണുക്കരയിലെ കൺവെൻഷന്റെ ഉദ്ഘാടനം 25ന് ഉച്ചയ്ക്ക് 2ന് മന്ത്രി ചിഞ്ചുറാണി നിർവഹിക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യ പ്രഭാഷണവും കൺവൻഷൻ ഗ്രാന്റ് വിതരണവും നിർവഹിക്കും. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. ആല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളീധരൻ പിള്ള, ഗ്രാമ പഞ്ചായത്തംഗം ശരണ്യ പി.എസ്. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ്, കോഴഞ്ചേരി യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.ആർ.മോഹനൻ, ജയപ്രകാശ് തൊട്ടാവാടി, എസ്.ദേവരാജൻ, എം.പി.സുരേഷ് , അനിൽ കണ്ണാടി, വനിതാസംഘം പ്രസിഡന്റ് ശ്രീലേഖ, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി അരുൺ കുമാർ എന്നിവർ പ്രസംഗിക്കും. ശാഖ പ്രസിഡന്റ് കെ.കെ.രാജു സ്വാഗതവും സെക്രട്ടറി അജയൻ ഡി നന്ദിയും പറയും.
തുരുത്തിമേൽ ശാഖയുടെ അഭിമുഖ്യത്തിലുള്ള ശ്രീനാരായണ കൺവെൻഷന്റെയും 10ാമത് പ്രതിഷ്ഠാ വാർഷിക ചടങ്ങുകളുടെയും ഉദ്ഘാടനം 26ന് രാവിലെ 10ന് കേരള ഫോക്‌ലോർ ആക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ നിർവഹിക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. കൺവീനർ അനിൽ പി.ശ്രീരംഗം മുഖ്യ പ്രഭാഷണവും കൺവൻഷൻ ഗ്രാന്റ് വിതരണവും നിർവഹിക്കും. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തുകയും ഡോ.സാബു സുഗതനെ ആദരിക്കുയും ചെയ്യും.