n

പൂച്ചാക്കൽ : പള്ളിപ്പുറം നെഹ്‌റു ഫൗണ്ടേഷൻ എഡ്യുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം സെന്റ് മേരീസ് ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല നാടകമത്സരം സമാപിച്ചു. കൊച്ചിൻ ചന്ദ്രകാന്തയുടെ 'നത്ത്‌ മാത്തൻ ഒന്നാം സാക്ഷി' ഒന്നാം സ്ഥാനം നേടി. കൊല്ലം അനശ്വരയുടെ 'അമ്മ മനസ്' ജനപ്രിയ നാടകമായി തിരഞ്ഞെടുത്തു. മികച്ച നിയമസഭ സമാജികനുള്ള പി.ടി.തോമസ് പുരസ്‌കാരം റോജി എം ജോൺ എം.എൽ.എയ്ക്ക് സമ്മാനിച്ചു. യുവപ്രതിഭ പുരസ്‌കാരങ്ങൾ കെ.എം അഭിജിത്, ഡോ.സോയ ജോസഫ്, കെ.കെ.നവാസ് എന്നിവർ കെ.പി.സി.സി രാഷ്രീയകാര്യ സമിതി അംഗം എം.ലിജുവിൽ നിന്ന് ഏറ്റുവാങ്ങി. ഫൗണ്ടേഷൻ പ്രസിഡന്റ്‌ വി.കെ.സുനിൽകുമാർ അദ്ധ്യക്ഷനായി.