swd

മുഹമ്മ: സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത കേരളം രണ്ടാംഘട്ട കർമ്മ പദ്ധതിയുടെ ഭാഗമായി മുഹമ്മ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച ഗോൾ ചലഞ്ച് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ സ്മിത ബൈജു അദ്ധ്യക്ഷയായി. ജില്ല ആസൂത്രണ സമിതി അംഗം ജെ.ജയലാൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. വി.വിനോദ്, സ്കൂൾ പ്രിൻസിപ്പൽ ബിജോ കുഞ്ചറിയ, പഞ്ചായത്ത് അസി.സെക്രട്ടറി ടി.വി.അശോകൻ, സി.ഡി.എസ് അംഗങ്ങൾ, എന്നിവർ പങ്കെടുത്തു