ചേർത്തല:ചേർത്തല തെക്ക് സഹകരണ ബാങ്കിന്റെ കീഴിലെ മോത്തിലാൽ സ്മാരക വായനശാലയുടെ നവീകരിച്ച വായനഹാൾ ഉദ്ഘാടനവും സാഹിതീയം 2022 -23 പ്രതിമാസ സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനവും 25,26 തിയതികളിൽ അരീപ്പറമ്പിൽ നടക്കും.25ന് രാവിലെ 9.30ന് സ്വാതി കൃഷ്ണയുടെ ചിത്ര പ്രദർശനം ഉദ്ഘാടനം ചിത്രകാരൻ സുനിൽ പങ്കജ് നിർവഹിക്കും. ബാങ്ക് ഭരണസമിതി അംഗം ആർ.സുഖലാൽ അദ്ധ്യക്ഷത വഹിക്കും.മനോജ് ആർ.ചന്ദ്രൻ സ്വാഗതവും കെ.എൻ.കരുണാകരൻ നന്ദിയും പറയും.10ന് വനിതാവേദി വയോജന വേദി ഉദ്ഘാടനം മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുദർശനാഭായി നിർവഹിക്കും.ഭരണ സമിതി അംഗം കെ.രമേശൻ അദ്ധ്യക്ഷത വഹിക്കും.ആർ.വിജയകുമാർ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 5ന് നടക്കുന്ന വായന ഹാൾ ഉദ്ഘാടനം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ മാക്കിയിൽ നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് അദ്ധ്യക്ഷത വഹിക്കും.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ വായന ഹാളിൽ സ്വാതികൃഷ്ണയുടെ ചിത്രങ്ങളുടെ അനാഛാദനം നിർവഹിക്കും.പി.രാജപ്പൻ മുഖ്യപ്രഭാഷണം നടത്തും. ഭരണ സമിതി അംഗം ഡി.പ്രകാശൻ സ്വാഗതവും സെക്രട്ടറി കെ.വി.ഷീബ നന്ദിയും പറയും. 26ന് രാവിലെ 9.30ന് സാംസ്കാരിക പാഠശാലയിൽ അരീപ്പറമ്പ് ദേശത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന കെ.എൻ.ദാമോദരൻനായർ രചിച്ച 'കുറേ നേരും ഏറെ നുണയും' എന്ന പുസ്തകം ചർച്ച ചെയ്യും. സി.കെ.എസ് പണിക്കർ,കെ.പി.പോൾ എന്നിവർ പുസ്തകാവതരണം നടത്തും. സി.ആർ.കൃഷ്ണൻ കൈതയകത്ത് മോഡറേറ്ററാകും. ഡി.ബാബു സ്വാഗതവും സി.എ.ബൈജു നന്ദിയും പറയും.

വൈകിട്ട് 6ന് റീഡേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സാഹിതീയം 2022 23 ന്റെ ഉദ്ഘാടനം വയലാർ അവാർഡ് ജേതാവ് കെ.വി.മോഹൻകുമാർ നിർവഹിക്കും. ജി.ദുർഗാദാസ് അദ്ധ്യക്ഷത വഹിക്കും.റീഡേഴ്സ് ഫോറം സെക്രട്ടറി കരുവ മോഹനൻ ആമുഖ പ്രഭാഷണം നടത്തും. മുഖ്യപ്രഭാഷണവും കെ.എൻ.ദാമോദരൻനായരുടെ ഫോട്ടോ അനാഛാദനവും കാലടി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസിലർ ഡോ.എസ്.രാജശേഖരൻ നിർവഹിക്കും. കെ.എൻ.ദാമോദരൻനായർക്കുള്ള ജന്മനാടിന്റെ ആദരം അദ്ദേഹത്തിന്റെ മകൾ എസ്.അനിതയ്ക്ക് ബാങ്ക് പ്രസിഡന്റ് സമർപ്പിക്കും.ചിത്രകാരി സ്വാതികൃഷ്ണക്ക് മൊമെമന്റോ നൽകും. റീഡേഴ്സ് ഫോറം പ്രസിഡന്റ് ദാസപ്പൻ ചെമ്പകശേരി സ്വാഗതവും ബാങ്ക് സെക്രട്ടറി കെ.വി.ഷീബ നന്ദിയും പറയും.

ചേർത്തല തെക്കിന്റെ ചരിത്രകാരന് ആദരം

'കുറേ നേരും ഏറെ നുണയും' എന്ന പേരിൽ ചേർത്തല തെക്കിന്റെ ചരിത്രം വിവരിക്കുന്ന കൃതി രചിച്ചത് കെ.എൻ.ദാമോദരൻനായരാണ്.ഇത് ഖണ്ഡങ്ങളായി കേരളകൗമുദി വാരാന്ത്യപതിപ്പിൽ 78 ആഴ്ചകളിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് പുസ്തകത്തിന്റെ അനാഛാദനം എന്ന തലക്കെട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്. ചേർത്തല തെക്ക് സ്വദേശിയും ആകാശവാണി തിരുവനന്തപുരം നിലയത്തിലെ മുൻ ന്യൂസ് എഡിറ്ററും ഗാന്ധിയനും എഴുത്തുകാരനുമായിരുന്നു കെ.എൻ.ദാമോദരൻനായർ.മലയാളരാജ്യം,ദേശബന്ധു എന്നീ പത്രങ്ങളിൽ ന്യൂസ് എഡിറ്ററായും പ്രവർത്തിച്ചു.ഹിന്ദി പത്രമായ ആജിന്റെ കേരളത്തിലെ റിപ്പോർട്ടറായിരുന്നു. .ചേർത്തല പൂരം,ടോൾസ്റ്റോയി കഥകൾ തുടങ്ങി 30ലധികം കൃതികളുടെ രചയിതാവാണ്.